Type Here to Get Search Results !

Bottom Ad

കെ.എല്‍ മൊട്ടോര്‍ സൈകിള്‍ ക്ലബ്ബ്‌ സംഘം ഗോവയിലെ റൈഡര്‍മാനിയയിലേക്ക്‌

evisionnews.in

കാസര്‍കോട് (www.evisionnews.in): റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ ബൈക്ക് കമ്പനി ഗോവയിലൊരുക്കുന്ന ബൈക്ക് യാത്രികരുടെ കൂട്ടായ്മയായ റൈഡര്‍മാനിയയില്‍
സംബന്ധിക്കാന്‍ കാസര്‍കോട്ടെ കെഎല്‍ 14 മൊട്ടോര്‍ സൈകിള്‍ ക്ലബ്ബ്് അംഗങ്ങള്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് പഴയ പ്രസ്‌ക്ലബ്ബ് ജംഗഷനില്‍ നിന്ന് പുറപ്പെട്ടു.17 ബൈക്ക് കാസര്‍കോട് നിന്നും ഏഴ് ബൈക്ക് കുമ്പള,മഞ്ചേശ്വരം എന്നിവിടങ്ങള്‍ നിന്നുമായി മൊത്തം 24 ബൈക്കുകളിലായാണ് സംഘം 20,21,22 തിയ്യതികളിലായി ഗോവിയില്‍ നടക്കുന്ന റൈഡര്‍മാനിയിലേക്ക് പുറപ്പെട്ടത്. കെഎല്‍ 14 ക്ലബ്ബ് അംഗങ്ങളായ ജാഫര്‍ , പ്രവീണ്‍ , സഫാഫ്, ചിന്നു, നൗഷാദ്, നാസിര്‍, കബീര്‍, ഹൈദര്‍, അഷ്‌റഫ്, കലീല്‍, അസ്ലം, ഹമീദ്, നവീന്‍, ഫര്‍ഹാന്‍ , മനീഷ് എന്നിവര്‍ നേതൃത്വം നല്‍കി

Post a Comment

0 Comments

Top Post Ad

Below Post Ad