Type Here to Get Search Results !

Bottom Ad

റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്തല്‍: ജനങ്ങളുടെ ആശങ്ക അകറ്റണം -യൂത്ത് ലീഗ്

തളങ്കര (www.evisionnews.in): പുതിയ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് തെറ്റു തിരുത്താന്‍ അനുവദിച്ച സമയം അവസാനിച്ചിട്ടും തെറ്റുകള്‍ തിരുത്തി നല്‍കാന്‍ ആവശ്യമായ ഫോറങ്ങള്‍ ഇതുവരെ ലഭിക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ വേണ്ടി പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും സത്യപ്രസ്താവന ഫോറവും അതാതു റേഷന്‍ കടകളിലേക്ക് എത്തിക്കുമെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. 

എന്നാല്‍ പകുതിയോളം സപ്ലൈ ഓഫീസുകളിലും ഫോറങ്ങള്‍ ഇനിയും എത്തിയിട്ടില്ല. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ അശ്രദ്ധമൂലമാണ് തെറ്റുകള്‍ കൂടുതലും ഉണ്ടായതെന്നും എത്രയും പെട്ടെന്ന് ജനങ്ങളുടെ ആശങ്ക അകറ്റി തെറ്റുകള്‍ തിരുത്താനുള്ള സംവിധാനം ഒരുക്കണമെന്നും കാസര്‍കോട് മുനിസിപ്പല്‍ 27മത് വാര്‍ഡ് തളങ്കര കണ്ടത്തില്‍ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


Keywords: Kasaragod-news-thalangara-ration-card-youth-league-statement

Post a Comment

0 Comments

Top Post Ad

Below Post Ad