Type Here to Get Search Results !

Bottom Ad

രശ്മി നായര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം; സംഘത്തലവന്‍ അബ്ദുല്‍ ഖാദര്‍ ദേലമ്പാടി സ്വദേശി


കാസര്‍കോട്: (www.evisionnews.in) കൊച്ചി ക്രൈംബ്രാഞ്ച് പോലീസ് ബുധനാഴ്ച്ച അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തലവന്‍ അബ്ദുല്‍ ഖാദര്‍ എന്ന അക്ബര്‍ ദേലമ്പാടി പഞ്ചായത്തിലെ പള്ളഞ്ചി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഥലത്തെ കര്‍ഷക കുടുംബത്തിലെ അംഗമാണ് ഈ മുപ്പത്കാരന്‍. ബേത്തൂര്‍പാറ ഗവ.ഹൈസ്‌കൂളില്‍ പത്താം തരം പഠനത്തിന് ശേഷം കൊച്ചിയിലേക്ക് കടന്ന യുവാവ് ഗള്‍ഫിലെ ബഹ്‌റൈനിലെത്തുകയായിരുന്നു. യുവാവിന്റെ പോക്ക് വരവുകള്‍ സംബന്ധിച്ച് നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും വലിയ വിവരങ്ങളൊന്നുമില്ല. ഇടയ്ക്കിടെ നാട്ടിലെത്താറുള്ള അബ്ദുല്‍ ഖാദര്‍ പത്ത് മാസം മുമ്പാണ് വിവാഹത്തിന് നാട്ടിലെത്തിയത്. ദേലംപാടിയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടക ഗ്രാമമായ ഈശ്വരമംഗലം സ്വദേശിനിയാണ് ഭാര്യ. ബുധനാഴ്ച്ച കോളിളക്കം സൃഷ്ടിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ വീട്ടുകാരും നാട്ടുകാരും ഇയാളെ തിരിച്ചറിയുകയായിരുന്നു. നാട്ടിലെത്തിയാല്‍ അക്ബറെന്ന ഇരട്ട പേരുള്ള ഈ യുവാവ് ആരുമായും അടുക്കാറില്ല. ഇവരുടെ കുടുംബ പശ്ചാത്തലവും ഭേദപ്പെട്ടതുമാണെന്ന് തദ്ദേശവാസികള്‍ പറയുന്നു. 

അതേസമയം പെണ്‍വാണിഭസംഘത്തിലും മാംസകച്ചവടത്തിലും അബ്ദുല്‍ഖാദര്‍ എത്തിപ്പെട്ടത് സംബന്ധിച്ചും കേരളത്തില്‍ മറ്റ് ഉന്നത ബന്ധങ്ങളുണ്ടോയെന്ന കാര്യവും ചികഞ്ഞെടുക്കാനിരിക്കുകയാണ് പോലീസ്. ക്രൈം ബ്രാഞ്ച് ഐജിയും മുന്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫുമായ എസ് ശ്രീജിത്താണ് രശ്മി നായര്‍ സംഘത്തിന്റെ ഓണ്‍ലൈന്‍ പെണ്‍വാണിഭം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും അബ്ദുല്‍ ഖാദറുമായി ഉറ്റബന്ധങ്ങളുണ്ടെന്ന് ശ്രീജിത്ത് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും മറ്റ് കൊടുക്കല്‍ വാങ്ങലുകളും നടത്താറുള്ളതായും ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പോലീസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 

ബേത്തൂര്‍പാറയിലെ പഠനത്തിന് ശേഷം കൊച്ചിയിലെത്തിയ യുവാവ് അവിടെ കൂള്‍ബാറുകളിലും മറ്റും പണിയെടുത്ത ശേഷമാണ് കടല്‍ കടന്നതെന്ന് നാട്ടുകാരും പറയുന്നു.

കേരളത്തില്‍ ലൈംഗിക വ്യാപാരത്തിന് കുറവു വന്നിട്ടില്ലെന്നും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വന്നതോടെ രഹസ്യാത്മകത ഏറിയെന്നും ശ്രീജിത്ത് പറഞ്ഞു. ഇപ്പോഴത്തെ റെയ്ഡ് കൊണ്ടും അറസ്റ്റ് കൊണ്ടും ഒന്നും അവസാനിക്കുന്നില്ല. സംഘത്തിലുള്ള പലരും നിരീക്ഷണത്തിലാണ്. ഇവരില്‍ പലരുടെയും അറസ്റ്റിനും സാധ്യതയുണ്ടെന്നും. വിവരങ്ങള്‍ ലഭിച്ചാല്‍ പൊലീസിനു കൈമാറാന്‍ ജനങ്ങളുടെ ഭാഗത്തുനിന്നു സഹകരണം ഉണ്ടാകണമെന്നും ഐജി പറഞ്ഞു.

Keywords: kasaragod-rashmi-nair-online-abdul-khader-delampady

Post a Comment

0 Comments

Top Post Ad

Below Post Ad