Type Here to Get Search Results !

Bottom Ad

രാജ്യത്ത് അസഹിഷ്ണുത എല്ലാ അതിരുകളും ലംഘിക്കുന്നു: രമേശ് ചെന്നിത്തല


കൊച്ചി: (www.evisionnews.in) അസഹിഷ്ണുതയ്‌ക്കെതിരെ രമേശ് ചെന്നിത്തലയുടെ ബ്ലോഗ്. അസഹിഷ്ണുത എല്ലാ അതിരുകളും ലംഘിക്കുന്നതായി രമേശ് ചെന്നിത്തല കുറിച്ചു. രാജ്യത്തിന്റെ സഹിഷ്ണുത സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേഷികമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കാനുള്ള ആര്‍ജവം നാം കാണിക്കേണ്ടിയിരിക്കുന്നുവെന്നും ഇത്തരം ശക്തികള്‍ക്കെതിരെ വലിയ പോരാട്ടത്തിന് തുടക്കം കുറിക്കണ്ട സമയമായെന്നും ചെന്നിത്തല ബ്ലോഗില്‍ കുറിച്ചു.

അവിശ്വാസവും, അസഹിഷ്ണുതയും, മുഖമുദ്രയാക്കിയ ഒരു ഭരണകൂടമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഇപ്പോള്‍ നയിക്കുന്നതെന്ന സത്യം നമ്മെ നിരന്തരം അലോസരപ്പെടുത്തുന്ന ഒന്നാണ്. പഴയ കൊളോണിയല്‍ ഭരണകൂടം നമ്മളെ എന്നെന്നും അടിമകളാക്കി നിലനിര്‍ത്താന്‍ രൂപം കൊടുത്ത തന്ത്രം വര്‍ധിത വീര്യത്തോടെ ഇപ്പോഴത്തെ ഭരണകൂടം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല കുറിച്ചു.

കഴിഞ്ഞ കുറെ മാസങ്ങളായി നമ്മള്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് വളരെയധികം ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നു. 1992 ലെ ബാബറി മസ്ജിദ് ധ്വംസന കാലത്ത് പോലും കാണാത്ത തരത്തിലുള്ള ഭയവും , ഭീതിയും ന്യുനപക്ഷങ്ങളില്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞു.
സഹിഷ്ണുതയുടെയും സഹവര്‍ത്വത്തിന്റെയും കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഇന്ത്യ ലോകത്തിന് മുന്നില്‍ പ്രതീക്ഷയും, പ്രകാശവുമായി നിന്നു. ആ പ്രതീക്ഷയെ തച്ചു തകര്‍ക്കാനും, ആ വെളിച്ചും തല്ലിക്കെടുത്താനുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ നിയന്ത്രിത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയപ്രതിസന്ധിയെയാണ് നാം നേരിടുന്നത്. മതേതരജനാധിപത്യ ശക്തികളുടെ കൂട്ടായ്മയും, ഏകീകരണവും ക്ഷിപ്രസാധ്യമാക്കിയാല്‍ മാത്രമെ ഈ വിപത്തിനെ തടയാന്‍ നമുക്ക് കഴിയുകയുള്ളു.സ്വതന്ത്ര ചിന്തകരും, ബുദ്ധിജീവികളും കലാകാരന്‍മാരും, എഴുത്തുകാരുമെല്ലാം വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ട് വയ്ക്കുന്ന ഭീഷണിയെക്കുറിച്ച് വ്യക്തമായും ബോധവാന്‍മാരാണ്.

ഏക ശിലാഘടനയുള്ള രാഷ്ട്രമാക്കി നമ്മുടെ വൈവിധ്യങ്ങളെ മുഴുവന്‍ കുഴിച്ചുമൂടുക എന്ന ഏക അജണ്ടയുമായാണ് സംഘപരിവാറിന്റെ പ്രധാനമന്ത്രി മുന്നേറുന്നത്. അസഹിഷ്ണുത ഇന്ത്യന്‍ സമൂഹത്തില്‍ പടരുമ്പോള്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഏകദിശയിലുള്ളതല്ല. ഭൂരിപക്ഷം ന്യുന പക്ഷത്തോട് കാട്ടുന്ന അസഹിഷ്ണുതയെക്കുറിച്ച് മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്. അത് കലാരൂപങ്ങളോടും, സംഗീതത്തോടും, എഴുത്തിനോടും എന്ന് തുടങ്ങി ഭക്ഷണമടക്കം തങ്ങള്‍ക്കിഷ്ടമില്ലാത്തതെല്ലാം അവസാനിക്കേണ്ടതാണന്ന രീതിയില്‍ അസഹിഷ്ണുതക്ക് ബഹുവിധ മാനങ്ങള്‍ കൈവരുന്നുണ്ട്.

ഈ രാജ്യത്തിന്റെ ബഹുസ്വരതയും, സഹിഷ്ണുതയും സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നില നില്‍പ്പിന് അത്യന്താപേക്ഷിതമാണ്.തികഞ്ഞ മതേര നിലപാടാണ് ഇന്നാവിശ്യം. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന നമ്മുടെ മഹത്തായ പൈതൃകം നിലനില്‍ക്കണം. ഭൂരിപക്ഷന്യുനപക്ഷ വര്‍ഗീയതയെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം നമ്മള്‍ കാണിക്കണമെന്നും ചെന്നിത്തല കുറിക്കുന്നു.

Keywords: kochi-ramesh-chennithala
Tags

Post a Comment

0 Comments

Top Post Ad

Below Post Ad