Type Here to Get Search Results !

Bottom Ad

പ്രവാസി വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണം:ഡോ.എം ബീന

evisionnews

കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രവാസി വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന വോട്ടര്‍ പട്ടിക പരിഷ്‌കരണ നിരീക്ഷക ഡോ.എം ബീന നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന ജില്ലയിലെ പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ പ്രവാസികളുടെ എണ്ണം കൂടുതലാണെങ്കിലും വോട്ടര്‍ പട്ടികയില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനികള്‍ കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഇതില്‍ അംഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാക്കുവാന്‍ പ്രെമോട്ടര്‍മാര്‍ ശ്രദ്ധിക്കണം. കോളേജുകള്‍ കേന്ദ്രീകരിച്ചും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ നടപടി പുരോഗമിക്കുന്നതായി താഹസില്‍ദാര്‍മാര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ ഈ മാസം 30 വരെ ഓണ്‍ ലൈന്‍ ആയി പേര് ചേര്‍ക്കാം. പട്ടിക ഡിസംബര്‍ 10 നകം തീര്‍പ്പാക്കണമെന്ന് ഡോ. എം ബീന അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ഡോ എം സി റെജില്‍, താഹസില്‍ദാര്‍മാരായ കെ അബുജാക്ഷന്‍, വൈ എം സി സുകുമാരന്‍, കെ ശശിധര ഷെട്ടി, റോള്‍ ഒബ്‌സര്‍വറുടെ ലെയ്‌സണ്‍ ഓഫീസര്‍ പി കെ ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad