Type Here to Get Search Results !

Bottom Ad

ജനപ്രതിനിധികള്‍ക്ക് അര്‍ജാലില്‍ സ്വീകരണം നല്‍കി


മൊഗ്രാല്‍ പുത്തൂര്‍:(www.evisionnews.in) ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നിന്നും വിജയിച്ച യൂ.ഡി.എഫ്. ജനപ്രതിനിധികള്‍ക്ക് അര്‍ജാല്‍ യൂത്ത് ലീഗ് ശാഖ സ്വീകരണം നല്‍കി. യോഗത്തില്‍ ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച എ.എ. ജലീലിന് സ്‌നേഹോപഹാരം നല്‍കി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം. മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബഷീര്‍ മൂപ്പ അധ്യക്ഷത വഹിച്ചു
ചടങ്ങില്‍ ജനപ്രതിനിധികളായ മുജീബ് കമ്പാര്‍, ഹമീദ് ബള്ളൂര്‍, എസ്.എച്ച് ഹമീദ്, അഡ്വ. ഷെമീറ ഫൈസല്‍, സുഹ്‌റ കരീം, സൗജാന റാഫി, സുമയ്യ നിസാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അലീമ ഷിന്നൂന്‍ തുടങ്ങിയവര്‍ ഉപഹാരം ഏറ്റുവാങ്ങി.
കോന്‍ഗ്രസ് മണ്ടലം പ്രസിഡന്റ് മാധവന്‍ ചൗക്കി, മുസ്ലിം ലീഗ് നേതാക്കളായ അബൂബക്കര്‍ ഹാജി, പി.എം. ഗഫൂര്‍ ഹാജി, മഹമൂദ് കുളങ്കര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ബേക്കല്‍, അഡ്വ. ഫൈസല്‍, ഉസ്മാന്‍ കല്ലങ്കൈ, കുഞ്ഞി മാഹിന്‍ കുട്ടി അര്‍ജാല്‍, മുഹമ്മദ് അര്‍ജാല്‍, എം.എ നജീബ്, മാഹിന്‍ കുന്നില്‍, സത്താര്‍ അര്‍ജാല്‍, സുലൈമാന്‍ അര്‍ജാല്‍, തമീം അര്‍ജാല്‍, കോന്‍ഗ്രസ് നേതാവ് നാം ഹനീഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാബിത്ത് ചൗക്കി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ കല്ലങ്കടി നന്ദിയും നിര്‍വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad