Type Here to Get Search Results !

Bottom Ad

വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ഗുണ്ടാ സംഘം മര്‍ദ്ദിച്ചു


ചെമ്മനാട്: (www.evisionnews.in) വിവാഹ സത്കാരം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന യുവാക്കളെ ഗുണ്ടാ സംഘം അക്രമിച്ചതായി പരാതി. പരവനടുക്കത്താണ് സംഭവം. സ്ഥലത്തെ അബ്ദുല്‍ അസീസിന്റെ മകളുടെ വിവാഹ ചടങ്ങില്‍ സംബന്ധിച്ച് മടങ്ങിയ ഉമര്‍ ഫാറൂഖ് കുരിക്കള്‍, സഞ്ചീര്‍ കുരിക്കള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്ന പോലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് അക്രമം നടന്നത്. ഇത് സംബന്ധിച്ച് പോലീസിനോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. അക്രമ രംഗങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പോലീസ് പിടിച്ചുവാങ്ങി ചിത്രങ്ങള്‍ നീക്കം ചെയതായും പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് ടൗണ്‍ പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തു. ഹര്‍ഷന്‍,യോഗേഷ്,പ്രജിത്ത്,നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Keywords: chemnad-people-got-attacked-

Post a Comment

0 Comments

Top Post Ad

Below Post Ad