പാരീസ് (www.evisionnews.in): ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെടിവയ്പിലും സ്‌ഫോടനത്തിലും 150ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. അക്രമികളില്‍ എട്ടു പേരെ സൈന്യം വധിച്ചു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം രൂക്ഷമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ഇന്ത്യക്കാരടക്കമുള്ളവര്‍ ഭീതിയിലാണ്. പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനു മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്റര്‍, വടക്കന്‍ പാരീസിലെ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയം എന്നിവിടങ്ങളിലടക്കം ആറിടങ്ങളിലാണ് ആക്രമണ പരമ്പരകളുണ്ടായത്. ബാറ്റാക്ലാന്‍ തിയേറ്ററില്‍ കടന്ന തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദികളാക്കി. ഇവരില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തിയേറ്ററിനു വെളിയിലും സ്‌ഫോടനങ്ങള്‍ നടന്നു. സമീപമുള്ള റെസ്റ്റോറന്റിലുണ്ടായ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിനു സമീപവും സ്‌ഫോടനമുണ്ടായി. ഫ്രാന്‍സ്-ജര്‍മനി സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലാന്ദിനെ സുരക്ഷിത ഇടത്തേക്കു മാറ്റി.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ നേതൃത്വത്തില്‍ അടിയന്തരമന്ത്രിസഭാ യോഗം ചേര്‍ന്നു. ആക്രമണങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് പറഞ്ഞു. അക്രമികള്‍ ആരാണെന്ന് അറിവായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു.
വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് ഹാസ്യവാരിക ഷാര്‍ളി എബ്‌ഡോയ്ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണമാണിത്. മുഹമ്മദ് നബിയെ അവഹേളിച്ചെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് മാസിക ഉടമയടക്കം 12 ജീവനക്കാരെയാണ് ഭീകരര്‍ വാരികയുടെ ഓഫീസില്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
Keywords: bomb-blast-news-france-parees-150-killed-many-injured
Post a Comment
0 Comments