Type Here to Get Search Results !

Bottom Ad

ഭാര്യാവീട്ടില്‍ 75കാരന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി

കാസര്‍കോട് (www.evisionnews.in): ഭാര്യാവീട്ടില്‍ വൃദ്ധന്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കര്‍ണാടക മൂഡബിദ്രി സ്വദേശി പത്മനാഭയെ (75)യാണ് കാസര്‍കോട് ആനവാതുക്കലിലെ ഭാര്യാവീട്ടിലെ കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി ഭാര്യ സുശീലയുടെ ആനവാതുക്കലിലെ വീട്ടിലാണ് താമസിച്ചിരുന്നത്. 

ശനിയാഴ്ച വൈകിട്ടോടെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണര്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സുമെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മക്കള്‍: ഹരീഷ്, കല്‍പ്പന, ശിവപ്രസാദ്. സഹോദരങ്ങള്‍: ശ്രീനിവാസന്‍, വിലാസിനി, ഉമേശ്. 


Keywords: Kasargod-news-anavaathukka-police-case-suicide

Post a Comment

0 Comments

Top Post Ad

Below Post Ad