Type Here to Get Search Results !

Bottom Ad

വിഎസ് ജില്ലയിലെത്തി: ശങ്കര്‍റെഡ്ഡിയെ കുറിച്ച് പിന്നീട് പ്രതികരിക്കും


കാഞ്ഞങ്ങാട് (www.evisionews.in); ജില്ലയിലെ വിവിധ സിപിഎം പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തി. 

കയ്യൂരില്‍ നിന്ന് വൈകിട്ട് ആരംഭിക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സെക്യുലര്‍ മാര്‍ച്ച് ഉദ്ഘാടനമാണ് വി.എസിന്റെ മുഖ്യപരിപാടി. രാവില 11മണിക്ക് പള്ളിക്കര പള്ളിപ്പുഴയില്‍ സിപിഎം ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഇടതുമുന്നണി പ്രതിനിധികള്‍ക്ക് നല്‍കുന്ന സ്വീകരണ പൊതുയോഗത്തെയും അഭിസംബോധന ചെയ്യും. 

കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ അദ്ദേഹത്തെ ചെന്ന് കണ്ട മാധ്യമ പ്രതിനിധികളോട് കൂടുതലൊന്നും പ്രതികരിച്ചില്ല. വിജിലന്‍സ് ഡയറക്ടറായി എഡിജിപി ശങ്കര്‍റെഡ്ഡിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ബാര്‍കോഴ അടക്കമുള്ള വിഷയങ്ങളില്‍ പിന്നീട് പ്രതികരിക്കുമെന്ന് വി.എസ് അറിയിച്ചു.


Keywords: Kasaragod-kand-vs-in-district-

Post a Comment

0 Comments

Top Post Ad

Below Post Ad