Type Here to Get Search Results !

Bottom Ad

ഉള്ളാളില്‍ വീണ്ടും യുവാവിന് കുത്തേറ്റു: സംഘര്‍ഷം കടലിലേക്കും പടര്‍ന്നു


മംഗളൂരു (www.evisionnews.in): സംഘ്പരിവാര്‍ ദക്ഷിണ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ അയയുന്നതിനിടയില്‍ ഉള്ളാളില്‍ യുവാവിന് വീണ്ടും കുത്തേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രിന്റിംഗ് പ്രസ് തൊഴിലാളിയും പാവൂര്‍ സ്വദേശിയുമായ ധീരജി (25)നാണ് കുത്തേറ്റത്. ജോലി കഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് മറ്റൊരു ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിവീഴ്ത്തി കടന്നു കളഞ്ഞത്. ധീരജിനെ മംഗളൂരു ഗവ വെന്റ്‌ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതിനിടെ മംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിനു നേര്‍ക്കും കല്ലേറുണ്ടായി. കല്ലേറില്‍ സ്വാമീശ്വര്‍ സ്വദേശി വിജയ്ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് ഉള്ളാള്‍ മേഖലയില്‍ സര്‍വീസ് നിര്‍ത്തിവെച്ചു. അതിനിടെ ഉള്ളാള്‍ കടപ്പുറത്ത് നിലനില്‍ക്കുന്ന സംഘര്‍ഷം കടലിലേക്കും പടര്‍ന്നു. കടലില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. കരയില്‍ സംഘട്ടനത്തിലേര്‍പ്പെട്ടവരില്‍ ചിലര്‍ പോലീസിനെ ഭയന്ന് കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ട ചിലരാണ് ഇവരെ അക്രമിച്ചത്. 

ഇഖ്ബാലെന്ന യുവാവിന് വെള്ളിയാഴ്ച രാത്രി കുത്തേറ്റതിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. അഞ്ചു പേരാണ് കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഉള്ളാള്‍ പോലീസ് അതിര്‍ത്തിയിലെ മത്സ്യ തൊഴിലാളി മേഖലയായ മൊഗവീര പട്ടണയിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഫിഷിംഗ് ബോട്ടിലുള്ളവര്‍ മരത്തടികള്‍ക്കൊണ്ട് യുവാക്കളെ അക്രമിക്കുകയായിരുന്നു. കോസ്റ്റല്‍ പോലീസ് കടലിലിറങ്ങി യുവാക്കളെ അക്രമിച്ചവരെയും ബോട്ടും കസ്റ്റഡിയിലെടുത്തു. അനിഷ്ടസംഭവങ്ങളുടെ പേരില്‍ ഉള്ളാളിലെ മത്സ്യതൊഴിലാളി മേഖലയില്‍ പോലീസ് നിരപരാധികളെ വേട്ടയാടുകയാണെന്ന് നാട്ടുകാര്‍ അറിയിച്ചു.


Keywords: Kasaragod-news-stabbed-man-in-conflict-ullalp-police-case-injured-man
Tags

Post a Comment

0 Comments

Top Post Ad

Below Post Ad