Type Here to Get Search Results !

Bottom Ad

പടിഞ്ഞാര്‍മൂലയില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

നായന്മാര്‍മൂല (www.evisionnews.in): പടിഞ്ഞാര്‍മൂല യൂത്ത് ലീഗ് ശാഖാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധികള്‍ക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമദ് അലി ഉദ്ഘാടനം ചെയ്തു. എ.അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയെ ചടങ്ങില്‍ ആദരിച്ചു. 

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുംതാസ് സമീറ, സുഫൈജ ടീച്ചര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം, ബി.കെ.സമദ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എന്‍.എ. താഹിര്‍, ഹാഷിം അരിയില്‍, ഇബ്രാഹിം പള്ളങ്കോട് പ്രസംഗിച്ചു. മൊയ്തു അറഫ സ്വാഗതവും മുനീര്‍ പട്‌ല നന്ദിയും പറഞ്ഞു.


Keywords; Kasaragod-news-nainmarmoola-welcome-muslim-league-sangamam

Post a Comment

0 Comments

Top Post Ad

Below Post Ad