Type Here to Get Search Results !

Bottom Ad

വിമതനായ രാഗേഷ് ബുദ്ധിഭ്രമം സംഭവിച്ച രാഷ്ട്രീയക്കാരന്‍ -കെ സുധാകരന്‍


കണ്ണൂര്‍ (www.evisionnews.in): കണ്ണൂരിലെ കോണ്‍ഗ്രസ് പി.കെ രാഗേഷിനെ വലിയ ആളാക്കിയത് മാധ്യമങ്ങളാണന്ന് കെ സുധാകരന്‍. കോണ്‍ഗ്രസ് ഉറപ്പിച്ച കണ്ണൂരിലെ മൂന്ന് സീറ്റ് നഷ്ടപ്പെടുത്തിയത് രാഗേഷാണെന്നും ഇയാള്‍ക്ക് പിന്നില്‍ വലിയ ശക്തികളുണ്ടെന്നും അത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുധാകരന്‍ തുറന്നടിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാട്ടുപാടി ജയിക്കാമായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവസാനവട്ടം വിമതന്റെ കാലുപിടിക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കില്ല. വിമതനെ വളര്‍ത്തിയവര്‍ക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തം. കണ്ണൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. പാര്‍ട്ടിയില്‍ താന്‍ ആരുമല്ലെന്നും സുധാകരന്‍ പറഞ്ഞു. ബുദ്ധിഭ്രമം സംഭവിച്ച രാഷ്ട്രീയക്കാരനാണ് രാഗേഷെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പി. രാമകൃഷ്ണന്റെ പേര് തനിക്ക് കേള്‍ക്കണ്ടെന്നും അയാള്‍ തന്റെ വിശ്വാസ്യതയ്ക്ക് പോറലേല്‍പ്പിച്ചെന്നും സുധാകരന്‍ പറഞ്ഞു. പി രാമകൃഷ്ണനെ വിലയിരുത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. എം.എം ഹസ്സന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംശയം പ്രകടിപ്പിച്ചത് ശരിയായില്ലെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ തയാറാക്കിയ അജണ്ടയുടെ ഭാഗമായാണ് രാഗേഷ് ഓരോ നിലപാടും എടുത്തത്. കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാഗേഷിന് ഓഫര്‍ ചെയ്തതും അത് അദ്ദേഹം സ്വീകരിച്ചിരുന്നെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിത്വം നിര്‍ണയിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും സുധാകരന്‍ പറഞ്ഞു.


Keywords: Kasaragod-news-k-sudhakaran-deputy-polician-ragesh
Tags

Post a Comment

0 Comments

Top Post Ad

Below Post Ad