Type Here to Get Search Results !

Bottom Ad

ഇരട്ടക്കൊല നടന്ന സബ് ജയിലിലേക്ക് ആയുധങ്ങള്‍ കടത്തിയ നാലുപേര്‍ അറസ്റ്റില്‍


മംഗളൂരൂ (www.evisionnews.in): ഇരട്ടക്കൊല നടന്ന മംഗളൂരു സബ്ജയിലിലേക്ക് ആയുധങ്ങള്‍ കടത്തിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. നവംബര്‍ രണ്ടിന് രാവിലെയാണ് ജയിലിനുള്ളില്‍ ഏറ്റമുട്ടലിനിടെ അധോലോക നേതാക്കളും വിചാരണത്തടവുകാരുമായ മദൂര്‍ ഇസബു, കൂട്ടാളി ഗണേശ്‌ഷെട്ടിയും കൊല്ലപ്പെട്ടത്. മഹേഷ് കാവൂര്‍ (35), ലതീഷ് (23), സതീഷ് (40), കമലാക്ഷ (37) എന്നിവരാണ് അറസ്റ്റിലായത്. 

ജയിലിന് പുറത്തുനിന്ന് ഇവര്‍ മാരകായുധങ്ങള്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു. അതിനിടെ സബ് ജയില്‍ മംഗളൂരു നഗരമധ്യത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 40 ഏക്കര്‍ സ്ഥലം കൊണാജെയില്‍ കണ്ടു വെച്ചിട്ടുണ്ട്. അതിനിടെ സബ് ജയിലിന്റെ സുരക്ഷ കര്‍ണാടക വ്യവസായ സംരക്ഷണ സേന ഉടന്‍ ഏറ്റെടുക്കും.


Keywords: Karnataka-manglore-news-arrest-four
Tags

Post a Comment

0 Comments

Top Post Ad

Below Post Ad