Type Here to Get Search Results !

Bottom Ad

ഫറൂഖ് കോളേജ് വിവാദം; ലീഗ് നിലപാടിനെ തള്ളി ഷീനാ ഷുക്കൂര്‍


കോട്ടയം (www.evisionnews.in): കോളേജുകളിലെ ഇരിപ്പിടവിവാദവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സ്വീകരിച്ച നിലപാടിനെ തള്ളി മഹാത്മാഗാന്ധി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഷീനാ ഷൂക്കൂര്‍ പുതിയ സംവാദത്തിന് തിരികൊളുത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ക്ലാസ്മുറിയില്‍ സദാചാരബോധത്തോടെ എങ്ങനെ ഇടപഴകണമെന്നു തിരിച്ചറിയാനുള്ള ബോധം നമ്മുടെ കുട്ടികള്‍ക്കുണ്ടെന്നാണ് കഴിഞ്ഞ 15 വര്‍ഷമായി കാമ്പസുകളില്‍ അധ്യാപനം നടത്തുന്നയാളെന്നനിലയില്‍ എന്റെ വിശ്വാസമെന്ന് ഷീന ഷുക്കൂര്‍  ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നു. 

കാമ്പസുകളില്‍ കാന്റീനിലും ലൈബ്രറിയിലുമൊക്കെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 'പ്രത്യേക ഇടം' എന്ന സങ്കല്പം അത്യന്തം പ്രതിലോമകരവും പിന്തിരിപ്പനുമാണെന്നകാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും ഈ കോളേജുകള്‍ സ്ഥാപിച്ച മഹാരഥന്മാരായ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ആണ്‍പെണ്‍വ്യത്യാസമില്ലാതെ ഒന്നിച്ചുപഠിക്കാന്‍ അനുയോജ്യമായരീതിയിലാണ് അവയ്ക്ക് രൂപകല്പന നല്‍കിയിട്ടുള്ളതെന്നും ഷീന ഷുക്കൂര്‍ പറയുന്നു. വിദ്യാര്‍ഥിനികള്‍ മാത്രമല്ല, പലപ്പോഴും അധ്യാപികമാര്‍പോലും കാമ്പസുകളില്‍ വാചികമായും മാനസികമായും വികാരപരമായും ശാരീരികമായും ചിലപ്പോള്‍ ലൈംഗികമായും പീഡിപ്പിക്കപ്പെടുന്നുവെന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും ഷീന തുറന്നടിക്കുന്നു. 

ലീഗിന്റെ നോമിനിയായി പ്രൊ വിസി സ്ഥാനത്തെത്തിയളാണ് ഷീനാ ഷുക്കൂര്‍. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്ന ഷീനാ ഷുക്കൂറിന്റെ പരാമര്‍ശമാണ് ഏറെ വിവാദമായിരുന്നു. ലീഗ് ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളെ പാടെ നിരാകരിക്കുന്നതാണ് ഷീനയുടെ ലേഖനം. വിദ്യാഭ്യാസസഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്നും മുട്ടിഉരുമ്മി ഇരിക്കുന്നതിനോട് വിയോജിപ്പുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ പ്രസ്താവന വിവാദമായിരുന്നു. 







Tags

Post a Comment

0 Comments

Top Post Ad

Below Post Ad