Type Here to Get Search Results !

Bottom Ad

ജോലികഴിഞ്ഞ് പോവുകയായിരുന്ന നഴ്‌സിനെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍


ചെറുപുഴ (www.evisionnews.in): ജോലികഴിഞ്ഞ് പോവുകയായിരുന്ന നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യുവതിയെ അക്രമിച്ചതിന് കോക്കടവ് സ്വദേശി അനീഷി (30)നെയാണ് അറസ്റ്റുചെയ്തത്. 

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ പ്രാപ്പൊയില്‍ ഈസ്റ്റില്‍ ബസ്സിറങ്ങി കോറാളി റോഡിലൂടെ പോയ യുവതിക്കുനേരെയാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് രക്ഷിക്കാനെത്തിയ യുവതിയെയും അനീഷ് അക്രമിച്ചു. കണിയാപറമ്പില്‍ ബേബി (55)ക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ സാരമായ പരിക്കേറ്റ യുവതിയെയും ബേബിയെയും ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേബിക്ക് കല്ലുകൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് പരിക്കുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനീഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.


Keywords: Kasaragod-news-bus-cherupuza-police-arrest-for-sexual-harassment
Tags

Post a Comment

0 Comments

Top Post Ad

Below Post Ad