Type Here to Get Search Results !

Bottom Ad

12കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഓടയില്‍ തള്ളിയ അമ്പതുകാരന്‍ അറസ്റ്റില്‍


പുനെ (www.evisionews.in): വിദ്യാര്‍ത്ഥിനിയായ 12കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ അമ്പതുകാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തെളിവ് നശിപ്പിക്കാനായാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ സുധാമ സൂര്യവംശി പോലീസിനോട് പറഞ്ഞു.
അമ്മയോടൊപ്പം വയലില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ അമ്മ അറിയാതെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മകളെ കാണാതെ വന്നതോടെ അമ്മ അയല്‍ക്കാരെയും ബന്ധുക്കളെയും വിവരമറിയിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് ഓടയ്ക്കുള്ളില്‍ വിറക് കഷ്ണങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ടെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സുധാമ സൂര്യവംശിയെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനിടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.



Keywords: National-news-pune-arrest-for-sexual-harassment-police-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad