Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവറെ കുത്തിയ കേസ്; അന്വേഷണം അധോലോകത്തിലേക്ക്


കാസര്‍കോട്: (www.evisionnews.in) കെഎസ്ആര്‍ടിസി പരിസരത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ അജ്ഞാത സംഘം കുത്തിയ കേസിന്റെ അന്വേഷണം നഗരത്തിലെ അധോലോക ശൃംഖലകളിലേക്ക് നീളുന്നു. നഗത്തിനുള്ളിലെ മണല്‍ -കഞ്ചാവ് മാഫിയകളിലേക്കാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. 

അതേസമയം മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ദീപിനെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. രണ്ടു ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് സംസാര ശേഷി വീണ്ടെടുത്തിട്ടില്ല. യുവാവിന്റെ മൊഴി രേഖപ്പെടുത്താതെ അന്വേഷണം തുടരാനും പോലീസിന് കഴിയുന്നില്ല. രണ്ടു ദിവസത്തിനുള്ളില്‍ സന്ദീപില്‍ നിന്ന് മൊഴിയെടുക്കാനാവുമെന്നാണ് ജില്ലാ പോലീസ് ചീഫ് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 

അതിനിടെ സംഭവം നടക്കുമ്പോള്‍ സ്ഥലത്തെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്. ഇത് മാസങ്ങളായി പണിമുടക്കിയ നിലയിലാണ്. നഗരത്തില്‍ വിവിധയിടങ്ങളില്‍ 70ഓളം സിസിടിവി കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ചത്തനിലയിലാണ്. നിലവാരം കുറഞ്ഞ കാമറകളാണ് അധികൃത കേന്ദ്രങ്ങളിലെ ചിലര്‍ കമ്മീഷന്‍ വലയത്തില്‍പ്പെട്ട് വാങ്ങിക്കൂട്ടി നഗരത്തില്‍ സ്ഥാപിച്ചതെന്നും നേരത്തെ പരാതിയുണ്ട്. 

സന്ദീപിനെ കുത്തിയവരെ കണ്ടെത്താന്‍ വൈകുന്നത് നഗരത്തിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരില്‍ ആശങ്കകള്‍ ഇരട്ടിപ്പിച്ചു. വധശ്രമത്തിന് ശേഷം നഗരത്തില്‍ രാത്രികാല ഓട്ടോ സര്‍വീസുകളില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.


Keywords: Kasaragod-news-murder-attempt-sandeep-case-investigation-to-

Post a Comment

0 Comments

Top Post Ad

Below Post Ad