Type Here to Get Search Results !

Bottom Ad

കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും : ബീഫാത്തിമ ഇബ്രാഹിം


കാസര്‍കോട് (www.evisionnews.in): നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടത്തെുമെന്ന് ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം. പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കാസര്‍കോട് നഗരസഭാ പ്രദേശത്ത് പ്രധാന കുടിവെള്ളം വാട്ടര്‍ അതോറിറ്റി നല്‍കുന്നുണ്ട്. തികയാതെ വരുന്ന സ്ഥലങ്ങളില്‍ വാര്‍ഡുകളില്‍ ജലസ്രോതസ്സുകള്‍ കണ്ടത്തെി കുഴല്‍കിണര്‍, ഓപണ്‍ വെല്‍ കുഴിച്ച് നാല്അഞ്ച് ഇഞ്ച് വെള്ളം ലഭിച്ചാല്‍ 30 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും. കൂടുതല്‍ ക്ഷാമം വരുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ലോറിയില്‍ കുടിവെള്ളമത്തെിക്കും. മഴക്കാലങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വരുന്ന മാലിന്യം ഇന്‍സിനറേറ്ററില്‍ കത്തിക്കും. പുകയോ മണമോ ഒന്നുമില്ലാതെ ആവിയായിപ്പോകുന്നു. എവിടെയാണ് ഉല്‍പാദനം, അവിടത്തെന്നെ മാലിന്യം സംസ്‌കരിക്കണം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വരണം.

നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന് നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. വൈഫൈ നഗരമാക്കാന്‍ ആലോചിക്കും. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, സഹ കൗണ്‍സില്‍ അംഗങ്ങള്‍, സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എല്ലാവരുടെയും സഹകരണത്തോടെ നല്ല ഭരണം നടത്തും.

കാര്‍ഷിക മേഖലയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ജൈവവളം ഉപയോഗിച്ച് കൃഷി നടത്തുന്നതിന് 90 ശതമാനം സബ്‌സിഡിയോടുകൂടി രണ്ട് കമ്പോസ്റ്റ് പൈപ്പുകള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കും. വിഷം തീണ്ടുന്ന പച്ചക്കറികളില്‍നിന്ന് മോചനം നേടാന്‍ മട്ടുപ്പാവ് കൃഷി നടപ്പാക്കും. വീടുകള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ വീട്ടുവളപ്പിലും ടെറസിലും വിളവെടുക്കാനും ആവശ്യത്തിലധികം വരുന്ന പച്ചക്കറികള്‍ കാസര്‍കോട് സീഡ്ഫാമില്‍ നല്ല വിലകൊടുത്ത് വാങ്ങാന്‍ കൃഷിവകുപ്പിനെ തയാറാക്കും.

വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, രവീന്ദ്രന്‍ രാവണേശ്വരം, ടി.എ. ഷാഫി സംബന്ധിച്ചു.


Keywords: Kasaragod-news-water-facility-in-urban-areas-beefathima-ibrahim

Post a Comment

0 Comments

Top Post Ad

Below Post Ad