Type Here to Get Search Results !

Bottom Ad

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രം അയച്ച പോലീസുകാരന്‍ ആത്മഹത്യചെയ്തു


കോഴിക്കോട് (www.evisionnews.in): വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം അയച്ചതിന് സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ എ.പി. ഷാജിയാണ് മരിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി 'വിദ്യാര്‍ത്ഥികളോടുള്ള കടമകള്‍' എന്ന പേരില്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം അയച്ചതിന്റെ പേരില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ പി. എ. വല്‍സനാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

ബാലുശേരി പാറമുക്ക് വളഞ്ചത്ത് സ്വദേശിയാണ് ഷാജി. ഫാര്‍മസിസ്റ്റായ ഭാര്യ മഞ്ജു വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതു കണ്ട് അടുത്ത വീട്ടില്‍ അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്കു വിളിക്കുകയായിരുന്നു. സഹ പോലീസുകാര്‍ ഷാജുയുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് വീട് നില്‍ക്കുന്ന നിര്‍മല്ലൂര്‍ പരിധിയില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ഷാജിയുടെ മൃതദേഹം കണ്ടത്.

സ്ത്രീകള്‍ ഉള്‍പ്പെടെ 90 പേരായിരുന്നു വിദ്യാര്‍ത്ഥികളോടുള്ള കടമകള്‍ എന്ന ഗ്രൂപ്പിലെ അംഗങ്ങള്‍. ഗ്രൂപ്പിന്റെ അഡ്മിന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പി.ടി. ബാലന്‍ അന്വേഷിച്ച് പോലീസുകാരനെതിരെ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

കേസന്വേണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥന് ഫോര്‍വേര്‍ഡ് ചെയ്ത ചിത്രം ഗ്രൂപ്പ് മാറി രക്ഷിതാക്കളുടെ ഗ്രൂപ്പിലേക്ക് അയച്ചുവെന്നാണ് ഷാജി പറഞ്ഞിരുന്നത്. എന്നാല്‍ അശ്ലീല ചിത്രം അയക്കുന്നത് കുറ്റകരമായതിനാല്‍ ഷാജിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.


Keywords: Kerala-kozikkod-news-police-station-report-suicide-investigation
Tags

Post a Comment

0 Comments

Top Post Ad

Below Post Ad