Type Here to Get Search Results !

Bottom Ad

കുഡ്‌ലു ബാങ്ക് കൊള്ളക്കേസ്: പോലീസിലെ ചേരിപ്പോര് തെരുവിലേക്ക്


കാസര്‍കോട് (www.evisionnews.in): കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കേസ് തെളിയിച്ചത് സംബന്ധിച്ച് കാസര്‍കോട് പോലീസില്‍ മുറുകിയ ചേരിപ്പോര് തെരുവിലെത്തി നാണക്കേടുണ്ടാക്കുന്നു. പോലീസിലെ ഉന്നതരുടെ പിന്തുണയുള്ള ഒരു വിഭാഗവും സ്ഥലം മാറിപ്പോയ ഡിവൈഎസ്പി ടിപി രഞ്ജിത്തിനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് വിഴുപ്പലക്കല്‍ തുടരുന്നത്.

നാട്ടിലെ ക്രമസമാധാനം സംരക്ഷിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സേനാ വിഭാഗത്തിലെ തമ്മില്‍ത്തല്ല് കണ്ട് പൊതു സമൂഹം അമ്പരന്നിരിക്കുകയാണ്. കുഡ്‌ലു ബാങ്ക് കവര്‍ച്ചക്കേസ് തെളിയിക്കാന്‍ മുന്നില്‍ നിന്ന പോലീസ് സംഘത്തിന് യുഡിഎഫ് അനുകൂല പോലീസ് അസോസിയേഷന്‍ സ്വീകരണം നല്‍കാനിക്കുകയാണ്. ഈ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കാസര്‍കോട് നഗരവാസികളല്ലാത്ത ചിലര്‍ ചേര്‍ന്ന് പൗരസമിതി എന്നപേരില്‍ കവര്‍ച്ചക്കേസ് തുമ്പുണ്ടാക്കിയവര്‍ക്ക് മറ്റൊരു സ്വീകരണം നല്‍കുന്നത്. പൗരസമിതി ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. കാസര്‍കോട്ടെ സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ് പൗരസമിതിയുടെ പിന്നില്‍.

എന്നാല്‍ കുഡ്‌ലു കേസ് ഉടലെടുത്തതുമുതല്‍ ഇതിന്റെ സൂത്രധാരനെയും സംഘത്തെയും തൊണ്ടിമുതലുകളും പിടികൂടാന്‍ നേതൃത്വം നല്‍കിയ ടി.പി രഞ്ജിത്തിനെ സ്വീകരണപരിപാടിയുടെ നാലയലത്തുപോലും അടുപ്പിച്ചിട്ടില്ല. രഞ്ജിത്ത് സംബന്ധിക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചതായി അടക്കം പറച്ചിലുകളും നവമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അതിനിടയില്‍ രഞ്ജിത്തിനെ പുകഴ്ത്തി ഒരു സംഘം അദ്ദേഹത്തിന്റെ ദീര്‍ഘകായ ചിത്രമടങ്ങുന്ന ഫഌക്‌സും പുതിയ ബസ് സ്റ്റാന്റില്‍ ഉയര്‍ത്തിയതും ജനങ്ങളില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്.



Keywords: Kasargod-news--kudlu-robbery-police-aspiration-for-investigation-team


Post a Comment

0 Comments

Top Post Ad

Below Post Ad