Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍

കാസര്‍കോട് (www.evisionnews.in): ജില്ലയിലെ തദ്ദേശ ഭരണസമിതികളിലെ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പാലിറ്റി :എല്‍.എ മഹ്മൂദ് ഹാജി(ലീഡര്‍), കെ.എം അബ്ദുല്‍ റഹ്മാന്‍(ഡെ. ലീഡര്‍), അഡ്വ. വി.എം. മുനീര്‍(സെക്രട്ടറി, വിപ്പ്)

ബീഫാത്തിമ ഇബ്രാഹിം (ട്രഷറര്‍). കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി: കെ. മുഹമ്മദ് കുഞ്ഞി(ലീഡര്‍), ഹസൈനാര്‍ കല്ലൂരാവി(ഡെ. ലീഡര്‍), അബ്ദുല്‍ റസാഖ് തായിലക്കണ്ടി(സെക്രട്ടറി, വിപ്പ്), ഖദീജ ഹമീദ്(ട്രഷറര്‍), മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്: എ.കെ.എം. അഷ്‌റഫ്(ലീഡര്‍, വിപ്പ്), ഫാത്തിമത്ത് സുഹ്‌റ(ഡെ. ലീഡര്‍), മുസ്തഫ ഉദ്യാവാര്‍(സെക്രട്ടറി), സാഹിറ ബാനു(ട്രഷറര്‍).

കാസര്‍കോട് ബ്ലോക്ക്: സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി(ലീഡര്‍, വിപ്പ്), ടി.ഡി കബീര്‍ (ഡെ. ലീഡര്‍), എ.എസ് അഹമ്മദ് (സെക്രട്ടറി), ആയിഷ സഹദുള്ള (ട്രഷറര്‍).

ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, ടി.ഇ. അബ്ദുല്ല, ടി.എ.മൂസ, ബഷീര്‍ വെള്ളിക്കോത്ത്, എം.അബ്ബാസ്, എ.എ. ജലീല്‍, എം.പി. ജാഫര്‍, ജലീല്‍ കോയ, എ.എം.കടവത്ത്, ഹാഷിം കടവത്ത്, ടി.കെ ഇബ്രാഹിം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad