Type Here to Get Search Results !

Bottom Ad

പൈവളിഗെ ഗ്രാമപഞ്ചായത്ത്: പുതിയ ഭരണസമിതി ഡിസംബറില്‍


പൈവളിഗെ (www.evisionnews.in): ജില്ലയിലെ 37 പഞ്ചായത്തുകളിലും പുതിയ ഭരണസമിതി നിലവിലല്‍ വരുമ്പോള്‍ മഞ്ചേശ്വരം ബ്ലബ്ലോക്കിലെ പൈവളിഗെയില്‍ ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും. പൈവളിഗെ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ കാലാവധി തീര്‍ന്നിട്ടില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിലവിലുള്ള ഭരണസമിതിക്കാണ് ചുമതല. 

15 വര്‍ഷംമുമ്പ് പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡു വിഭജനവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റ് അച്യുത ചേവാര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. അതിനിടയില്‍ തിരഞ്ഞെടുപ്പ് നടന്നത്. മറ്റു പഞ്ചായത്തുകള്‍ക്കൊപ്പം പൈവളിഗെയിലും തിരഞ്ഞെടുപ്പ് നടന്നു. ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ ഇവിടെ സത്യപ്രതിജ്ഞ രണ്ടുമാസത്തോളം വൈകുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കലിലെ ഈ കാലതാമസം കൂടി കണക്കിലെടുക്കുമ്പോള്‍ നവംബര്‍ 30 വരെ നിലവിലുള്ള ഭരണസമിതിക്ക് ഭരണം തുടരാം. ഇതാണ് ജില്ലയിലെ മറ്റു ഗ്രാമപ്പഞ്ചായത്തുകളിലും പുതിയ ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ ഇതിനൊപ്പം പൈവളിഗെയില്‍ ഭരണമാറ്റ പ്രക്രിയ വൈകുന്നത്.

Keywords: Kasargod-news-paivalige-grama-panchayath-district-

Post a Comment

0 Comments

Top Post Ad

Below Post Ad