Type Here to Get Search Results !

Bottom Ad

നഗരസഭാ റിട്ട. ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): റോഡ് മുറിച്ചുകടക്കുന്നതിനിടെ നഗരസഭയില്‍ നിന്ന് വിരമിച്ച ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ നാരായണന്‍ നായരാ (65)ണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഹൊസ്ദുര്‍ഗ് ടൗണിലെ കടയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് ബസ് കയറി സൗത്ത് സ്റ്റോപ്പിലിറങ്ങി റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടുവന്ന ലോറി ഇടിച്ച് നാരായണന്‍ നായര്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആകാശി (15) നും അപകടത്തില്‍ പരിക്കേറ്റിരുന്നു. ആകാശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Keywords: Kasaragod-news-municipality-rit-officer-obit-news

Post a Comment

0 Comments

Top Post Ad

Below Post Ad