Type Here to Get Search Results !

Bottom Ad

പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ പരപ്പ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): പ്രവാസജീവിതം മതിയാക്കി രണ്ടു ദിവസം മുമ്പ് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ പരപ്പ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബാനം കോട്ടപ്പാറയില മുണ്ടാത്ത് കുഞ്ഞിരാമന്‍ നായരാ (52)ണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട കുഞ്ഞിരാമന്‍ നായര്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൂക്കള്‍ കുഞ്ഞമ്പുനായരുടേയും മുണ്ടാത്ത് ചെറിയമ്മയുടേയും മകനാണ്. ഭാര്യ: ബിന്ദു (കരിന്തളം, ഓമച്ചേരി). മക്കള്‍: ആവനകുമാര്‍ (തൃക്കരിപ്പൂര്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി), കൃപന (ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞമ്പു, രാധാകൃഷണന്‍, തമ്പായി, കാര്‍ത്യായനി.



Keywords: Kasaragod-news-obituary-dubai-obit

Post a Comment

0 Comments

Top Post Ad

Below Post Ad