Type Here to Get Search Results !

Bottom Ad

ഉറക്കത്തില്‍ ഹൃദയാഘാതം: യുവാവ് മരിച്ചു


ബേക്കല്‍ (www.evisionnews.in): പള്ളിക്കര വാടകക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ലത്തീഫിന്റെ മകന്‍ മുഹമ്മദ് നബീല്‍ (25) നിര്യാതനായി. അവിവാഹിതനാണ്. രാത്രി ഉറങ്ങാന്‍ കിടന്നതാണ്. പുലര്‍ച്ചെ ഉണരാറുള്ള നബീലിനെ അസ്വാഭാവികമായി കണ്ടതിനെ തുടര്‍ന്ന് ഡോക്ടറെത്തി പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. 

ഐ.എന്‍.എല്‍ അനുഭാവിയാണ്. മാതാവ്; താഹിറ. സഹോദരങ്ങള്‍: നദീര്‍, ഷാനി, നിഷാദ്. മയ്യിത്ത് മഗ്‌രിബ് നിസ്‌കരാനന്തരം പള്ളിക്കര ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും. നബീലിന്റെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ അനുശോചിച്ചു. നാഷണല്‍ യൂത്ത് ലീഗ് നേതാക്കളായ സമീര്‍ ബേക്കല്‍, ഗഫൂര്‍, റാഷിദ്, ഐഎന്‍എല്‍ പഞ്ചായത്ത് സെക്രട്ടറി മൊയ്തു കുന്നില്‍ എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.


Keywords; Kasaragod-news-pallikkara-deathnews-obit-

Post a Comment

0 Comments

Top Post Ad

Below Post Ad