Type Here to Get Search Results !

Bottom Ad

ബി.ജെ.പി അപമാനിച്ചെന്ന് എന്‍.എസ്.എസ് മുഖപത്രം

കോട്ടയം (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കേന്ദ്രനേതൃത്വം പെരുന്നയിലെ ആസ്ഥാനത്ത് ചെന്ന് എന്‍.എസ്.എസ് നേതാക്കളെ കാണുമെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് മുഖപത്രം പുറത്തുവന്നു. ഇത് എസ്.എന്‍.ഡി.പിക്കൊപ്പം പുതിയ ബാന്ധവത്തിന് ശ്രമിക്കുന്ന ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി. എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസിലാണ് ബി.ജെപിക്കെതിരെ വിമര്‍ശനമുള്ളത്.

ബിജെപി -എസ്എന്‍ഡിപി സഖ്യം വന്‍പരാജയമാണെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. എന്‍.എസ്.എസിനെ ബിജെപി അപമാനിച്ചെന്നും എന്‍.എസ്.എസുമായി ധാരണയ്ക്ക് ശ്രമിക്കുന്നത് അപലപനീയമാണെന്നും മുഖപ്രസംഗം തുറന്നടിച്ചു.


Keywords: Kerala-news-nss-bjp-alias-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad