Type Here to Get Search Results !

Bottom Ad

ആലപ്പുഴയെ നടുക്കിയ ഇരട്ടക്കൊല: ഒളിവില്‍ പോയ പ്രതികള്‍ കാഞ്ഞങ്ങാട്ടുകാര്‍


കാസര്‍കോട് (www.evisionnews.in): ചേര്‍ത്തല ഒറ്റമശേരിയില്‍ നടന്ന കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകത്തിലെ പ്രതികളില്‍ രണ്ടുപേര്‍ കാഞ്ഞങ്ങാട്ടുകാരാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇപ്പോള്‍ പിടിയിലുള്ള സിബുവിന്റെ കൂട്ടാളികളാണ് കാഞ്ഞങ്ങാട് സ്വദേശികളായ ബിജേഷ്, അജേഷ് എന്നിവരെന്നും പോലീസ് പറഞ്ഞു. ഇവരെ ഉടന്‍ പിടികൂടും. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണിവരെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കുത്തിയതോട് സി.ഐ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

പ്രതികള്‍ സംഭവശേഷം ഒളിവിലാണ്. അതിനിടെ മറ്റു രണ്ടു പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവര്‍ കുറച്ചു കാലമായി സിബുവിന്റെ കൂടെ മത്സ്യബന്ധനമേഖലയിലാണ് ജോലിചെയ്തു വരുന്നത്.

കൊലക്കിടയാക്കിയത് പോലീസ് വീഴ്ച മൂലമാണെന്നാരോപിച്ച് ചേര്‍ത്തല എംഎല്‍എയും സിപിഐ നേതാവുമായ പി. തിലോത്തമന്‍ പോലീസിനെതിരെ രംഗത്തെത്തി. ഒരാഴ്ച മുന്‍പ് ചേര്‍ത്തല ഡിവൈഎസ്പിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഗൗരവമായി എടുക്കാതിരുന്നതാണ് രണ്ട് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് തിലോത്തമന്‍ പറയുന്നു. അതേസമയം, യുവാക്കളെ കൊലപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച് ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് സിബു പോലീസിനോട് പറഞ്ഞു.

പട്ടണക്കാട് പഞ്ചായത്ത് 17ാം വാര്‍ഡ് കാട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന്‍ ജോണ്‍സണ്‍ (40), 19ാം വാര്‍ഡില്‍ കളത്തില്‍ പാപ്പച്ചന്റെ മകന്‍ സുബിന്‍ (27) എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.


Keywords: Kasaragod-alappy-news-ward-police-irattakkola-prath

Post a Comment

0 Comments

Top Post Ad

Below Post Ad