കാഞ്ഞങ്ങാട് (www.evisisionnews.in): തോയമ്മലിലെ ജാനകിയമ്മ (65)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്ജന് ഡോ. ഗോപാലകൃഷ്ണ പിള്ള തിങ്കളാഴ്ച രാവിലെ തോയമ്മലിലെത്തി കൊലനടന്ന വീട് പരിശോധിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മികച്ച ഫോറന്‍സിക് വിദഗ്ധന്‍ കൂടിയായ സര്ജന് സംഭവസ്ഥലത്തെത്തുന്നത്. ശ്വാസം മുട്ടിച്ചാണ് ജാനകിയമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. തോര്‍ത്ത് കഴുത്തില്‍ മുറുക്കിയാണ് ശ്വാസം മുട്ടിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.
അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. അടുത്ത കാലത്ത് ജില്ലയിലെ നിരവധി കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടുന്ന ടീമായിരിക്കും അന്വേഷിക്കും.
Keywords: Kanhangad-news-police-custody-news-police-
Post a Comment
0 Comments