Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷ, എല്‍.എ മഹമൂദ് ഹാജി ഉപാധ്യക്ഷന്‍



കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭ അധ്യക്ഷയായി ബീഫാത്തിമ ഇബ്രാഹിമിനെയും ഉപാധ്യക്ഷനായി എല്‍.എ മഹമൂദ് ഹാജിയെയും മുസ്ലിംലീഗ് ജില്ലാ നേതൃയോഗം അംഗീകരിച്ചു. 

ബീഫാത്തിമ ഇബ്രാഹിം 2005-10 ല്‍ നഗരസഭാധ്യക്ഷയായിരുന്നു. ഇത് അഞ്ചാം തവണയാണ് ബീഫാത്തിമ നഗരസഭാ കൗണ്‍സിലില്‍ അംഗമാകുന്നത്. മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായ എല്‍.എ മഹമൂദ് ഹാജി രണ്ടാം തവണയാണ് കൗണ്‍സിലിലെത്തുന്നത്. ആദ്യം തളങ്കര വാര്‍ഡിനെ പ്രതിനിധീകരിച്ച ഇദ്ദേഹം ഇക്കുറി വിദ്യാനഗറിലെ ചാലക്കുന്ന് വാര്‍ഡില്‍ നിന്നാണ് സഭയിലെത്തിയത്. മകള്‍ ഡോ ആയിഷത്ത് സല്‍വാനയും കൗണ്‍സിലില്‍ അംഗമാണ്.

Keywords: Kasaragod-news-municipality-iuml-counci-

Post a Comment

0 Comments

Top Post Ad

Below Post Ad