Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളേജ്: എ.ഐ.വൈ.എഫ് പ്രതിഷേധ കൂട്ടായ്മ 30ന്

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധ കൂട്ടായ്മ 30ന് ബദിയടുക്കയില്‍ നടക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. 

2013 നവംബര്‍ 30 നാണ് മുഖ്യമന്ത്‌റി ഉമ്മന്‍ചാണ്ടി ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. 188 കോടി രൂപയുടെ പ്രൊജക്ട് 2017 ല്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ആഘോഷപൂര്‍വ്വം തറക്കല്ലിട്ടവര്‍ പദ്ധതിയെ കുറിച്ച് ഇപ്പോള്‍ ഒരു വാക്ക് പോലും പറയുന്നില്ല. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഒന്നിലധികം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരിക്കുമ്പോള്‍ ജില്ലയില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് തറക്കല്ലില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്‍പ്പെടെ വലിയ പ്രതീക്ഷയോടെയാണ് ഈ മെഡിക്കല്‍ കോളേജിന്റെ വരവ് കണ്ടത്. എന്നാല്‍ അത് സര്‍ക്കാരിന്റെ താത്പര്യ കുറവുമൂലം നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. 

2013 നവംബര്‍ 30നാണ് മുഖ്യമന്ത്രി പെര്‍ള ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിന് വേണ്ടി തറക്കല്ലിട്ടത്. എന്നാല്‍ ഇതേ സമയത്ത് സംസ്ഥാനത്ത് നാല് ജില്ലകളില്‍ തറക്കല്ലിട്ട മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പഠനവും ചികിത്സയും ആരംഭിച്ചു കഴിഞ്ഞു. കാസര്‍കോട് പാക്കേജില്‍ 25 കോടിയും നബാര്‍ഡ് മുഖേന 68 കോടിയും അനുവദിച്ചിട്ടും നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. ടെണ്ടര്‍ തുക കൂടിയതിനാല്‍ ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 

മികച്ച ആശുപത്രികളൊന്നുമില്ലാത്ത ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള മെഡിക്കല്‍ കോളേജ് വരുന്നത് എന്റോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്ഷയോടെയാണ് കാത്തിരുന്നത്. നിലവില്‍ മംഗലാപുരത്തെ ആശുപത്രികളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുകേഷ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി സുരേഷ് ബാബു, അനിതാരാജ്, എം ശ്രീജിത്ത്, ബിജു ഉണ്ണിത്താന്‍, രഞ്ചിത്ത് മടിക്കൈ, സനോജ് കാടകം സംസാരിച്ചു.


Keywords; Kasaragod-news-medical-college

Post a Comment

0 Comments

Top Post Ad

Below Post Ad