Type Here to Get Search Results !

Bottom Ad

മാവേലി സ്റ്റോറില്‍ നിന്ന് രണ്ടര ക്വിന്റല്‍ അരിയും 75 കിലോ തുവരപരിപ്പും മറിച്ചുകടത്തി

കുമ്പള (www.evisionnews.in): മാവേലി സ്റ്റോറില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സബ്‌സിഡി വിലയില്‍ വിതരണം ചെയ്യേണ്ട രണ്ടര ക്വിന്റല്‍ ജയ അരിയും 75 കിലോ തുവരപരിപ്പും കരിഞ്ചന്തയിലേക്ക് മറിച്ചുകടത്തി. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സ്‌റ്റോറില്‍ നിന്നാണ് അരിയും പരിപ്പും കടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഓട്ടോറിക്ഷയിലാണ് സാധനങ്ങള്‍ കടത്തിയത്. 

വെള്ളിയാഴ്ച ജുമുഅ നിസ്‌കാര സമയത്ത് പരിസരത്തെ കടകളെല്ലാം അടച്ചിടാറുണ്ട്. ഈ തക്കംനോക്കിയാണ് സാധനങ്ങള്‍ കടത്തുന്നത്. തുവരപരിപ്പിന് മാവേലി സ്റ്റോറില്‍ 68 രൂപയാണ് വില. പൊതുവിപണിയില്‍ 200 രൂപ നല്‍കണം. മൂന്നിരട്ടിയോളം രൂപയ്ക്കാണ് കരിഞ്ചന്തയില്‍ സാധനങ്ങള്‍ ലഭിക്കുന്നത്. ഒരു റേഷന്‍ കാര്‍ഡ് ഉടമക്ക് പരമാവധി ഒരു കിലോ തുവരപരിപ്പ് മാത്രമേ നല്‍കാനാവൂ. ഇതാണ് ഒറ്റയടിക്ക് കരിഞ്ചന്തയിലേക്ക് മറിച്ചുവിറ്റത്. 

വെള്ളിയാഴ്ച അവധിയിലായിരുന്ന മാനേജര്‍ ഉച്ചയ്ക്ക് ഫോണില്‍ വിളിച്ചാണ് സാധനങ്ങള്‍ ഓട്ടോ ഡ്രൈവര്‍ക്ക് കൈമാറാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്. അന്വേഷണം വന്നാല്‍ കുടുങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഉച്ചവരെ അവധി എടുത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. എല്ലാ വെള്ളിയാഴ്ചകളിലും ഇതേ രീതിയില്‍ അരി കടത്തുന്നുണ്ടെന്നാണ് വിവരം. മാനേജറുടെ ഭാര്യ ഉള്‍പ്പെടെ മൂന്ന് ദിവസകൂലിക്കാരാണ് കുമ്പള മാവേലി സ്റ്റോറിലുള്ളത്.


Keywords: Maveli-store-news-food-crops-

Post a Comment

0 Comments

Top Post Ad

Below Post Ad