Type Here to Get Search Results !

Bottom Ad

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി

കൊച്ചി (www.evisionnews.in): ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും അവകാശപ്പെടുമ്പോള്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി. കേസ് തുടരന്വേഷണത്തിനെതിരെയുള്ള റിവ്യൂഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. 

കേസ് അന്വേഷിക്കാന്‍ സി.ബി.ഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ അഡ്വക്കറ്റ് ജനറല്‍ എതിര്‍ത്തു. കേസ് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.

ബാര്‍ അനുവദിക്കുന്നതിന് മുന്‍ മന്ത്രി മാണിയുള്‍പ്പെടെയുള്ളവര്‍ കോഴ വാങ്ങിയെന്ന് ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് പറഞ്ഞ ഹൈക്കോടതി മാണി മന്ത്രി സഭയില്‍ തുടരുന്നതില്‍ അനിഷ്ടം പ്രകടിപ്പിച്ചു. തുടര്‍ന്ന് കോടതി നടത്തിയ 'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണ'മെന്ന പരാമര്‍ശം മന്ത്രിയുടെ രാജിയില്‍ കലാശിക്കുകയായിരുന്നു. തുടരന്വേഷണം വേണമെന്ന വിധിക്കെതിരെയാണ് ഇപ്പോള്‍ വീണ്ടും റിവ്യൂ ഹര്‍ജി നല്‍കിയത്.


Keywords: Kasargod
Tags

Post a Comment

0 Comments

Top Post Ad

Below Post Ad