Type Here to Get Search Results !

Bottom Ad

ഭര്‍തൃപീഡനം: മംഗളൂരുവില്‍ യുവതി ജീവനൊടുക്കി


മംഗളൂരു (www.evisionnews.in): മയക്കു മരുന്നിനടിമയായ ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ യുവതി സ്വന്തം വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കൊണാജെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മുടിപ്പു കൈരങ്കളയിലാണ് സംഭവം. ദര്‍ഘാസ് കോമ്പൗണ്ടിലെ അസറിന്റെ ഭാര്യ സാജിദ (27)യാണ് ആത്മഹത്യ ചെയ്തത്. 

രണ്ടര വര്‍ഷം മുമ്പാണ് സാജിദയും അസറും വിവാഹിതരായത്. രണ്ടു ആണ്‍കുട്ടികളുണ്ട്. ലഹരിയില്‍ നിന്ന് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ സാജിദ പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഭര്‍ത്താവ് തുടരുന്ന ശല്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് വ്യാഴാഴ്ചയാണ് സാജിദ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയത്. മാതാവ് ബീഫാത്തിമയുടെ പരാതിയില്‍ അസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


Keywords: Karnataka-manglore-news-drugg-addicted-husband-asar-police-case
Tags

Post a Comment

0 Comments

Top Post Ad

Below Post Ad