Type Here to Get Search Results !

Bottom Ad

നിയമം ലംഘിച്ചാല്‍ എസ്.ഡി.പി.ഐയെ നിലക്ക് നിര്‍ത്തും: മംഗളൂരു ജില്ലാ കലക്ടര്‍

മംഗളൂരു (www.evisionnews.in): ദക്ഷിണ കര്‍ണാടകയില്‍ നിയമം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ എസ്ഡിപിഐയെ നിലക്ക് നിര്‍ത്തുമെന്ന് ജില്ലാ ഭരണാധികാരിയും ഡെപ്യൂട്ടി കമ്മീഷണറുമായ എ.ബി ഇബ്രാഹിം കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. 

ബണ്ട്വാളില്‍ നിരപരാധിയായ യുവാവ് കുത്തേറ്റു മരിച്ചത് എസ്.ഡിപിഐയും സംഘ്പരിവാരും ചേര്‍ന്ന് ഇളക്കിവിട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ്. മടിക്കേരി സംഭവത്തില്‍ പ്രതിഷേധിച്ച് സമാധാനപരമായ പ്രതിഷേധത്തിനാണ് എസ്ഡിപിഐക്ക് അനുമതി നല്‍കിയത്. 

തഹസില്‍ദാര്‍ക്ക് സംഭവത്തിലുള്ള പ്രതിഷേധമറിയിക്കാന്‍ നിവേദനം നല്‍കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. എന്നാല്‍ ഈ അനുമതി എസ്ഡിപിഐ ലംഘിക്കുകയായിരുന്നു. വിട്ടലിലും സമാനമായ സംഭവങ്ങളുണ്ടായി. ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ ഒരിടത്തും നല്‍കാന്‍ അനുമതി നല്‍കില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.


Keywords: Karnataka-news-manglore-man-ab-deputy-ab-ibrahim
Tags

Post a Comment

0 Comments

Top Post Ad

Below Post Ad