മംഗളൂരു (www.evisionnews.in): ഉള്ളാളിലും പുത്തൂരിലും വ്യത്യസ്ത സംഭവങ്ങളില്‍ വെട്ടേറ്റ യുവാക്കള്‍ ഗുരുതരനിലയില്‍. വെള്ളിയാഴ്ച നടന്ന ഹര്‍ത്താലിന് പിന്നാലെയാണ് രാത്രി അജ്ഞാത സംഘം ഉള്ളാള്‍ ബയല്‍ സ്വദേശി ഇഖ്ബാലി (30)നെ വാളുകൊണ്ട് വെട്ടിവീഴ്ത്തിയത്. കോട്ടപ്പുരയിലെ ഭാര്യവീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഉള്ളാളിന് സമീപം കോട്ടപ്പുര ഡി റോഡില്‍ വെച്ചാണ് അക്രമം നടന്നത്. ഗുരുതരനിലയില്‍ യുവാവ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. പുത്തൂര്‍ ഉപ്പിനങ്ങാടി ഗോളിത്തോട്ടുവിലാണ് മുഹമ്മദ് ഹാരിസ് എന്ന യുവാവിനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെള്ളിയാഴ്ച ജുമാ നിസ്‌കാരം കഴിഞ്ഞ് മടങ്ങവെ ഹാരിസും സുഹൃത്ത് അഷ്‌റഫും സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു അകമം.
പുത്തൂരിലെ സവനൂരില്‍ ഒരു റസ്റ്റോറന്റിന് നേരെ നടന്ന ആക്രമണം ചെറുത്ത പോലീസ് സംഘത്തെയും ബന്ദനുകൂലികള്‍ അക്രമിച്ചു. സാമ്പ്യ പോലീസ് എസ്‌ഐ രവിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പും അക്രമികള്‍ തകര്‍ത്തു.
സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ബന്ദ് ഉള്ളാള്‍ മേഖലയില്‍ പൂര്‍ണമായിരുന്നു. ബന്ദനുകൂലികള്‍ ഇവിടെ ബലം പ്രയോഗിച്ചാണ് കടകമ്പോളങ്ങള്‍ അടപ്പിച്ചത്. മെഡിക്കല്‍ ഷാപ്പുകള്‍ പോലും തുറക്കാന്‍ അനുവദിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Keywords: Karnataka-news-manglore-puthrur-police-harthal-stabbed-two
Post a Comment
0 Comments