മംഗളൂരു (www.evisionnews.in): മടിക്കേരി കലാപത്തിലും ബണ്ട്വാളില്‍ വ്യാഴാഴ്ച വൈകിട്ട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലും പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ദക്ഷിണ കര്‍ണാടക ജില്ലയെ സ്തംഭിപ്പിച്ചു. ബന്ദിനെ തുടര്‍ന്ന് കേരളത്തിലേക്കും കര്‍ണാടകയിലേക്കുമുള്ള വാഹനഗതാഗതവും സ്തംഭിച്ചു. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും തലപ്പാടി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ബന്ദാഹ്വാനം പ്രഖ്യാപിച്ച ഉടന്‍ പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തീവെച്ചു നശിപ്പിച്ചു. മംഗളൂരുവിന്റെ പ്രവേശനകവാടമായ പമ്പ് വെല്ലില്‍ ബസുകള്‍ക്ക് നേരെ വെള്ളിയാഴ്ച രാവിലെ കല്ലേറുണ്ടായി. മംഗളൂരു സിറ്റിയാകെ വിജനമാണ്. കടകമ്പോളങ്ങളും പൂര്‍ണമായും അടഞ്ഞു കിടക്കുന്നു. ബന്ദ് ആഹ്വാനമറിയാതെ ട്രെയിനിറങ്ങിയ യാത്രക്കാര്‍ തുടര്‍യാത്രയ്ക്ക് വാഹനങ്ങളില്ലാതെ വലഞ്ഞു. മംഗളൂരു ടൗണിന്റെ വിവിധയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വ്യാഴാഴ്ച രാത്രി റോഡില്‍ ടയറുകള്‍ കത്തിച്ച് ഭീതി പരത്തി. മറ്റു അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം തലപൊക്കാതിരിക്കാന്‍ കനത്ത പോലീസ് സുരക്ഷായാണ് ഒരുക്കിയിട്ടുള്ളത്.
വെള്ളിയാഴ്ച പകല്‍ ഒരു മണിക്കൂര്‍ നേരം പ്രതിഷേധത്തിനായിരുന്നു ആര്‍എസ്എസ് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ബണ്ട്വാളില്‍ യുവാവ് കുത്തേറ്റ് മരിച്ചതോടെ ഒരു ദിവസത്തെ പൂര്‍ണബന്ദ് പ്രഖ്യാപിക്കുകയായിരുന്നു.
Keywords: Karnataka-harthal-in-manglore-rss-vhp-ksrtc-bus-fired
Post a Comment
0 Comments