Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ ബി.ജെ.പിയെ സഹായിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി


കുറ്റിക്കോല്‍ (www.evisionnews.in): തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരുടെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു ചെയ്ത കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി. കുറ്റിക്കോല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗം സമീറ ഖാദര്‍, പതിനൊന്നാം വാര്‍ഡ് അംഗം ലിസി തോമസ്, പന്ത്രണ്ടാം വാര്‍ഡ് അംഗം ജോസ് പാറത്തട്ടേല്‍, പതിമൂന്നാം വാര്‍ഡ് അംഗം ശുഭാ ലോഹിതാക്ഷന്‍ എന്നിവരെയാണ് പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിന് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോസ് പാറത്തട്ടേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അദ്ദേഹമടക്കം കോണ്‍ഗ്രസിലെ നാലുപേരും ബി.ജെ.പി സ്ഥാനാര്‍ത്ഥി പി. ദാമോദരന് വോട്ട് ചെയ്യുകയും മൂന്ന് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിക്ക് വൈസ് പ്രസിഡണ്ട് പദവി ലഭിക്കുകയുമായിരുന്നുവെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ ആര്‍.എസ്.പി അംഗവും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് വിമതനും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

Keywords: Kerala-kasaragod-kuttikkol-news-dcc-presdent

Post a Comment

0 Comments

Top Post Ad

Below Post Ad