Type Here to Get Search Results !

Bottom Ad

കൊല്ലത്ത് അടുത്തടുത്ത വീടുകളിലെ ആറുപേര്‍ മരിച്ച നിലയില്‍

കൊല്ലം (www.evisionnews.in): കൊല്ലം പരവൂരില്‍ അടുത്തടുത്ത വീടുകളിലെ ആറു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ പോളത്തറ സ്വദേശി അര്‍ച്ചന(30), മക്കളായ അനു(10), പൊന്നു(8) എന്നിവരെ ഞായറാഴ്ച രാവിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടടുത്ത വീട്ടിലെ രതീഷ്(30), മാളു(24) മൂന്നു വയസുകാരന്‍ ഉണ്ണി എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരു കുടുംബങ്ങളിലും സാമ്പത്തിക ബാധ്യതയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് രാത്രി വ്യാപക ആക്രമണം നടന്നിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. തെരുവു ബള്‍ബുകളും ചില വീടുകളുടെ ജനല്‍ച്ചില്ലുകളും അജ്ഞാതര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ അഴിച്ചുവിട്ടതായും പരിസരവാസികള്‍ പറയുന്നു. ഈ സംഭവത്തിന് ആത്മഹത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


Keywords: Kerala-kolla-mnews-paravoor-suicide-news-two-family-neighbors 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad