Type Here to Get Search Results !

Bottom Ad

പച്ച ബിരിയാണിയും പച്ച ലഡുവും: വേറിട്ട വിജയാഘോഷവുമായി ഖത്തര്‍ കെഎംസിസി


ദോഹ (www.evisionnews.in): പച്ച ബിരിയാണിയും പച്ച ലഡുവും വിളമ്പി ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട നഗരസഭ, പഞ്ചായത്ത് യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും വിജയം ആഘോഷിച്ചു. ദോഹ ഹിലാല്‍ കെഎംസിസി ഹാളില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

ആഘോഷ പരിപാടികള്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ നാച്ചി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതിയംഗം എം.പി. ഷാഫി ഹാജി, ജില്ലാ പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം, സെക്രട്ടറി ബഷീര്‍ ചെര്‍ക്കളം മുന്‍ ജില്ല പ്രസിടണ്ട് എം.വി. ബഷീര്‍ തൃക്കരിപ്പൂര്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ഹമീദ് അറന്ധോട്, ഷാനിഫ് പൈക്ക, അലി ചേരൂര്‍ സംസാരിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, യുസുഫ് മാര്‍പ്പനടുക്ക, അഷ്‌റഫ് ബേളൂര്‍, ഡി.എസ്. അബ്ദുള്ള, നൗഫല്‍ മല്ലം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.


Keywords: Kasaragod-doha-inaguration-greenladu-and-biriryyani-kmcc

Post a Comment

0 Comments

Top Post Ad

Below Post Ad