തിരുവനന്തപുരം (www.evisionnews.in): എക്സൈസ് മന്ത്രി കെ ബാബുവിന് നല്ലതുവരണമെന്ന് ധനമന്ത്രിപദം രാജിവെച്ച കെഎം മാണി ആശംസിച്ചു. ബാബുവിന് നന്മമാത്രം ആഗ്രഹിക്കുന്ന ആളാണ് താന്‍. ബാബു നല്ല സുഹൃത്താണ്. അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പറയേണ്ടകാര്യവുമില്ല.
മന്ത്രി സ്ഥാനം രാജിവെച്ച ശേഷം മന്ത്രി ബാബു കെഎം മാണിയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് വ്യാഴാഴ്ച ബാബുവിനെ മാണി ആശംസകള്‍ നേര്‍ന്നത്. മാണിയുടെ പരാമര്‍ശം ബാബുവിനെതിരെയുള്ള ഒളിയമ്പായി വിലയിരുത്തുന്നവരുണ്ട്. ബാര്‍കോഴക്കേസില്‍ തന്നെ ബലിയാടാക്കി മന്ത്രിസഭയില്‍ നിന്ന് ഇറക്കിവിടുകയും വിവാദ കേസില്‍ ആരോപണ വിധേയരായ ബാബുവടക്കമുള്ള മന്ത്രിമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നയത്തിലുള്ള പ്രതിഷേധമാണ് പരിഹാസരൂപേണ ബാബുവിനെതിരെ തിരിയാന്‍ മാണിയെ പ്രേരിപ്പിച്ചതെന്നും കരുതുന്നു.
മദ്യ മുതലാളി ബിജു രമേശ് പറയുന്നത് മാണിയെ പോലെ ബാബുവും മന്ത്രി സഭയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നാണ്. ഇതിനു വേണ്ടി ഏതറ്റം വരെയും നിയമയുദ്ധത്തിന് സന്നദ്ധനാണെന്നും ബിജു പറയുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ബാബുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: kerala-news-km mani-wishes-k babu-in-barkoza-case
Post a Comment
0 Comments