Type Here to Get Search Results !

Bottom Ad

കാസ്രോടിയന്‍സ് ക്രിക്കറ്റ് മെഗാ ഇവന്റ്; ഇ.വൈ.സി.സി സൗദി ജേതാക്കള്‍


ദമാം (www.evisionnews.in): സൗദി പൂര്‍വ മേഖല കാസര്‍കോട്ടുകാര്‍ സംഘടിപ്പിച്ച കാസ്രോടിയന്‍സ് പ്രഥമ ഡിപ്ലോമസി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇവൈസിസി സൗദി അറേബ്യ ജേതാക്കളായി. അല്‍ഖോബര്‍ റാഖ സബ്‌സ ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം ഫൈറ്റേഴ്‌സ് ദമാമിനെ ആറ് റണ്‍സിനാണ് ഇവൈസിസി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇവൈസിസി നിശ്ചിത ആറ് ഓവറില്‍ 40 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഫൈറ്റേഴ്‌സ് ദമാം 34 റണ്‍സെടുത്തു.

ടീം ഫൈറ്റേഴ്‌സ് ദമാമിന്റെ അബുവിനെ മാന്‍ ഓഫ് ദി സീരിസായും, ഇവൈസിസി താരങ്ങളായ അമ്മി മാന്‍ ഓഫ് ദി മാച്ചായും അഷ്‌ക്കറിനെ ബെസ്റ്റ് ഓള്‍റൗണ്ടറായും അഫ്രൂസിനെ ബെസ്റ്റ് ക്യാച്ചറായും തിരഞ്ഞെടുത്തു. 

ബ്രോഗ് സ്മാഷേര്‍സ്, ഡിപ്ലോമസി, സമി കോണ്ട്രാക്ടിംഗ്, ബ്യൂട്ടി റെയിഡേര്‍സ്, ടോക്കോ വോള്‍ട്‌സ്, ബ്ലാക്ക് ബര്‍ണി വിന്നെര്‍സ് ഉള്‍പെടെ എട്ട് ടീമുകളാണ് ലീഗ് അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റില്‍ മത്സരിച്ചത്. ഇ വൈ സി സിക്ക് വേണ്ടി അഫ്രൂസ്, അന്‍വര്‍ ഖാന്‍, റിയാസ് അക്കര എന്നവരാണ് ടീം സജ്ജീകരിച്ചത്

താരങ്ങളെ ഐ.പി.എല്‍ മാതൃകയില്‍ ലേലത്തിലൂടെയാണ് തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ ക്യാഷ് അവാര്‍ഡും നല്‍കി. വിജയിച്ച ടീം അംഗങ്ങളെയും മാനേജ്‌മെന്റിനേയും എരിയാല്‍ ഇ.വൈ.സി.സി യോഗം അഭിനന്ദിച്ചു.


Keywords: Kasaragod-soudi-damam-kasrodiance-cricket-mega-event-eycc

Post a Comment

0 Comments

Top Post Ad

Below Post Ad