Type Here to Get Search Results !

Bottom Ad

സുമാ ബാലകൃഷ്ണനെ മാറ്റണമെന്ന് രാഗേഷ്; സാധ്യമല്ലെന്ന് കെ.സി ജോസഫ്


കണ്ണൂര്‍ (www.evisionnews.in): കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യു.ഡി.എഫിലെ മേയര്‍ സ്ഥാനാര്‍ത്ഥി സുമാ ബാലകൃഷ്ണനെ മാറ്റണമെന്ന വിമത നേതാവ് പി.കെ രാഗേഷിന്റെ ആവശ്യം മന്ത്രി കെ.സി ജോസഫ് തള്ളി. സുമാ ബാലകൃഷ്ണനെ മാറ്റില്ല. ഇത് പികെ രാഗേഷ് ഇന്നു രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് ഉന്നയിച്ചത്. രാഗേഷ് എല്‍.ഡി.എഫ് പാളയത്തിലേക്ക് പോകാന്‍ മാനസികമായി തയാറെടുത്ത് കഴിഞ്ഞതായി ജോസഫ് പറഞ്ഞു.

സുമാ ബാലകൃഷ്ണനെ മാറ്റിയാല്‍ യു.ഡി.എഫിനെ നിരുപാധികം പിന്തുണക്കുമെന്നും അതുണ്ടായില്ലെങ്കില്‍ എല്‍.ഡി.എഫിനു നല്‍കുന്ന പിന്തുണയും നിരുപാധികമായിരിക്കുമെന്ന് രാഗേഷ് പറഞ്ഞു. സുമാ ബാലകൃഷ്ണനെ സംബന്ധിച്ച് രാഗേഷ് മുമ്പൊരിക്കലും പരാമര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണന്‍ പറഞ്ഞു.


Keywords: Kannur-corperation-udf-kc-joseph
Tags

Post a Comment

0 Comments

Top Post Ad

Below Post Ad