Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കെതിരെ ജേക്കബ് തോമസ് നിയമ നടപടിക്ക്


തിരുവനന്തപുരം (www.evisionnews.in): ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ച തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. പത്ത് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്വന്തം പ്രസ്താവന തിരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കത്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. 

കത്ത് ലഭിച്ചതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി തേടുന്നത്. ജനസുരക്ഷ കണക്കിലെടുത്താണ് താന്‍ ഫ്‌ളാറ്റുടമകള്‍ക്കെതിരെ നടപടിയെടുത്തത്. ഇതിനെയാണ് മുഖ്യമന്ത്രി ജനവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്നും ജേക്കബ്ബ് തോമസ് വ്യക്തമാക്കി.

തനിക്ക് ശേഷം അഗ്‌നിശമന സേനയുടെ മേധാവിയായി ചുമതലയേറ്റ അനില്‍കാന്ത് താന്‍ കൈക്കൊണ്ട നടപടികളെ ശരിവയ്ക്കുകയാണ് ചെയ്തത്. എന്നിട്ടും മുഖ്യമന്ത്രി തനിക്കെതിരെ അപകീര്‍ത്തികരമായ വിമര്‍ശം തുടരുകയാണ്. ഇതിനെതിരെയാണ് കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നത്.


Keywords: Kerala-news-chief-jecob-thomas-appeal-to-court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad