കാഞ്ഞങ്ങാട് (www.evisionnews.in): മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട എ. ഹമീദ് ഹാജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മുസ്ലിംലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ റിബലുകളുടെ ജയത്തിന് ഒത്താശ ചെയ്തതിനും പരോക്ഷമായി സിപിഎമ്മിനെ സഹായിച്ചതിനുമെതിരെ നടപടിയെടുക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം.
ബുധനാഴ്ച ഹൊസ്ദുര്‍ഗിലെ പഞ്ചായത്ത് ലീഗ് കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ഒരു വിഭാഗം അംഗങ്ങളുടെ യോഗമാണ് ഹമീദ് ഹാജിക്കെതിരെ നടപടി ആവശ്യപ്പെട്ടത്. എന്നാല്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ 35 അംഗങ്ങളുണ്ടെങ്കിലും 15 പേരില്‍ താഴെ മാത്രമാണ് പങ്കെടുത്തത്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എന്‍.എ ഖാലിദ് മത്സരിച്ച നഗരസഭാ വാര്‍ഡില്‍ ഖാലിദിനെ ലീഗുകാര്‍ പരാജയപ്പെടുത്തിയ വിഷയം പോലും യോഗത്തില്‍ ചര്‍ച്ചയായില്ലെന്നറിയുന്നു. ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി, പി. മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മര്‍, സി.എം ഖാദര്‍ ഹാജി, എം.പി ജാഫര്‍ സംബന്ധിച്ചു.
Keywords: Kasaragod-news-iuml-musim-league-election
Post a Comment
0 Comments