Type Here to Get Search Results !

Bottom Ad

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ചട്ടപ്രകാരം അന്വേഷണം നടന്നില്ല -ഹൈക്കോടതി


കൊച്ചി (www.evisionnews.in): ശാശ്വതീകാനന്ദയുടെ മരണത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടം പ്രകാരം കേസ് അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സ്വാഭാവികമരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ സംശയകരമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്യാതെ എന്ത് അന്വേഷണമാണ് നടന്നതെന്നും കോടതി ചോദിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്നും അതിനാവശ്യമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദ്ദേശിക്കുന്ന ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കൂടുതല്‍ അന്വേഷണം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിജിപി കോടതിയെ ബോധിപ്പിച്ചു. പിന്നെ എന്തിനാണ് കര്‍മ്മപദ്ധതി തയ്യാറാക്കി കോടതിക്ക് സമര്‍പ്പിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ എന്നും കോടതി ചോദിച്ചു.

ശാശ്വതീകാനന്ദയ്ക്ക് നീന്തല്‍ അറിയാമായിരുന്നെന്ന് ബന്ധുക്കളും അടുപ്പമുള്ളവരും വ്യക്തമാക്കിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. നീന്തല്‍ അറിയാവുന്ന വ്യക്തി എങ്ങനെയാണ് മുങ്ങി മരിക്കുക? ശാശ്വതീകനന്ദയുടെ ശിരസിലും ശരീരത്തും മുറിവുള്ളതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനും തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Keywords; Kerala-kochi-news-highcourt-investigation
Tags

Post a Comment

0 Comments

Top Post Ad

Below Post Ad