Type Here to Get Search Results !

Bottom Ad

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി (www.evisionnews.in): നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ ഫയാസിന്റെ അടുത്ത കൂട്ടാളി തലശ്ശേരി സ്വദേശി കല്ലിങ്കല്‍ അഷ്‌റഫാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അഷ്‌റഫിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി സി.ബി.ഐ.യ്ക്ക് കൈമാറുകയായിരുന്നു. അഷ്‌റഫിനെ സി.ബി.ഐ കൊച്ചി ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്.

അഷ്‌റഫാണ് സ്വര്‍ണക്കടത്തിനുവേണ്ടി പണം മുടക്കിയതെന്നാണ് അന്വേഷസംഘത്തിന്റെ കണ്ടെത്തല്‍. അഷ്‌റഫിനെ കണ്ടുകിട്ടാന്‍ സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിനിടെ അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണെന്ന് അഷ്‌റഫ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.


Keywords: Kerala-kochi-arrest-airport-gold-exported-case-

Post a Comment

0 Comments

Top Post Ad

Below Post Ad