Type Here to Get Search Results !

Bottom Ad

ആടുമോഷണം: രണ്ടുപേര്‍ പിടിയില്‍

കുമ്പള (www.evisionnews.in): ഫാമില്‍ നിന്ന് ആടുകളെ മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. ഉപ്പള കൈക്കമ്പ ഫിര്‍ദൗസ് റോഡിലെ അറഫാത്ത് യാസര്‍ (19), മൊഗ്രാല്‍ മൈമൂന്‍ നഗറിലെ മുസ്തഫ(19) എന്നിവരെയാണ് കുമ്പള എസ്.ഐ ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. മൊഗ്രാലിലെ ഷാഹുല്‍ ഹമീദിന്റെ ആട് ഫാമിലാണ് മോഷണം നടന്നത്.


Keywords; Kasaragod-kumbla-news-arrest




Post a Comment

0 Comments

Top Post Ad

Below Post Ad