Type Here to Get Search Results !

Bottom Ad

പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


കാസര്‍കോട് (www.evisionnews.in); സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആദൂര്‍ കൊട്ടിയാടിയിലെ അബ്ബാസ് -റുഖിയ ദമ്പതികളുടെ മകന്‍ ഇഹ്തിഷാമി (20)നെയാണ് ശനിയാഴ്ച ഉച്ചയോടെ കാണാതായത്. മൃതദേഹം ഞായറാഴ്ച രാവിലെ പരപ്പ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.

സുള്ള്യ പോലീസും ആദൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി വിദ്യാര്‍ത്ഥിക്ക് വേണ്ടി വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. കര്‍ണ്ണാടകയില്‍ പെടുന്ന പരപ്പയ്ക്ക് സമീപമാണ് ഇഹ്തിഷാമും കൂട്ടുകാരും കുളിക്കാന്‍ ഇറങിയത്. പുത്തൂരില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ഇഹ്തിഷാം.


Keywords: Kasaragod-news-missing-in-river-and-found-near-parappa

Post a Comment

0 Comments

Top Post Ad

Below Post Ad