Type Here to Get Search Results !

Bottom Ad

ഗ്യാസ് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് കരുണയുടെ താങ്ങായി ഉളിയത്തടുക്ക വാട്‌സ്അപ്പ് ഗ്രൂപ്പ്


കാസര്‍കോട് (www.evisionnews.in): ദുരന്തം സമ്മാനിച്ച നഷ്ടങ്ങള്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കരുണയുടെ താങ്ങായി ഒരുകൂട്ടം യുവാക്കളെത്തി. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ ജീവിത സമ്പാദ്യമായ വീട് അഗ്‌നിക്കിരയായ ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ഇഖ്ബാലിനരികിലേക്കാണ് സഹായ ഹസ്തവുമായി ഒരു കൂട്ടം യുവാക്കളെത്തിയത്. 

കാരുണ്യസേവനം ലക്ഷ്യമാക്കി ഒരു വര്‍ഷം മുമ്പ് രൂപവത്കരിച്ച ജിസിസി ഉളിയത്തടുക്ക ഗ്രൂപ്പ് എന്ന വാട്സ്അപ്പ് കൂട്ടായ്മയാണ് ഇഖ്ബാലിന്റെ കുടുംബത്തിന് ഫണ്ട് സ്വരൂപിച്ചത്. കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ദുബൈ, സൗദി എന്നിവിടങ്ങളില്‍ ഉപജീവനം തേടിയെത്തിയ ഉളിയത്തടുക്കയിലെ 85 ഓളം യുവാക്കളുടെ വാട്‌സ്അപ്പ് കൂട്ടായ്മ ഇതിനകം നല്ല ഒരു തുക തന്നെ സ്വരൂപിച്ചുകഴിഞ്ഞു. ഇതിന്റെ ആദ്യ ഗഡു 19ന് ഇഖ്ബാലിന് കൈമാറി(www.evisionnews.in). 

കാരുണ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഈ കൂട്ടായ്മ കഴിഞ്ഞ കാലങ്ങളില്‍ നാടിന്റെ ചലനമറിഞ്ഞ് ഒട്ടനവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 18 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തും ഡയാലിസിസിന് വിധേയരായ പാവപ്പെട്ട രണ്ട് രോഗികള്‍ക്ക് ചികിത്സാ സഹായമെത്തിച്ചും നാട്ടിലെ സ്‌കൂളിന് പത്രമെത്തിച്ചും മറ്റു സന്നദ്ധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തും നാടിന്റെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്(www.evisionnews.in). കഴിഞ്ഞ ഒരു വര്‍ഷം 1,02,000 രൂപയുടെ സഹായമാണ് ഈ വാട്‌സ്അപ്പ് കൂട്ടായ്മ നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത്. 

ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് ഒക്ടോബര്‍ 30നാണ് ഇഖ്ബാലിന്റെ വീട് അഗ്‌നിക്കിരയായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും വീട് പൂര്‍ണമായും തീയിലമരുകയുമായിരുന്നു. വീട്ടുപകരണങ്ങളും സ്വര്‍ണാഭരണങ്ങളുമടക്കം വെണ്ണീരായി. പ്ലമ്പിംഗ് ജോലി ചെയ്യുന്ന ഇഖ്ബാലിന് അഞ്ചു വര്‍ഷം മുമ്പാണ് നാട്ടുകാരും ബന്ധുക്കളും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഓടു മേഞ്ഞ വീട് നിര്‍മ്മിച്ചു നല്‍കിയത്.


Keywords: Kasaragod-news-uliyathadukka-gcc-whatsapp-group-news-charity

Post a Comment

0 Comments

Top Post Ad

Below Post Ad